ഗണിതശാസ്ത്രത്തിൽ നടത്തിയ സുപ്രധാന സംഭാവനകൾക്ക് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ മിഷേൽ ടാലാഗ്രാൻഡിന് (Michel Talagrand) 2024 ലെ ആബെൽ പുരസ്കാരം ലഭിച്ചു. ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച് വായിക്കാം നമുക്ക് ചുറ്റും നടക്കുന്ന പലകാര്യങ്ങളും ക്രമരഹിതമായി സംഭവിക്കുന്നവയാണ് എന്നുപറഞ്ഞാൽ അതിൽ അതിശയിക്കാനൊന്നുമില്ല. ഓരോ ദിവസവും പെയ്യുന്ന മഴയുടെ അളവിൽ എന്തെങ്കിലും ക്രമം പറയാൻ കഴിയുമോ? തിരുവനന്തപുരത്തുകൂടി ഓരോ ദിവസവും എത്ര വാഹനങ്ങൾ കടന്നുപോകുന്നു എന്നതിലും ഒരു ക്രമം കണ്ടെത്താനാവില്ല. ഇനി സ്റ്റോക്ക് മാർക്കറ്റിലേക്ക് നോക്കൂ, സർവ്വം ക്രമരഹിതം അല്ലേ? നിത്യജീവിതത്തിൽ […]
↧