ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണ്' എന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റു തീക്ഷ്‌ണപ്രതിഭാസങ്ങളും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് 'തിളയ്ക്കുന്ന ഭൂമി' (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
↧