പരിണാമ ചരിത്രത്തിൽ പലപ്പോഴും ജീവികൾ നിലനിൽക്കാനാവാതെ വീണു പോകാറുണ്ട്, പലപ്പോഴും ഒറ്റയ്ക്ക് നിലനിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂട്ടായ സഹകരണത്തിലൂടെ നിലനിൽക്കാൻ ജീവികൾക്ക് കഴിയാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് പന്നൽ സസ്യമായ ഒഫിയോഗ്ലോസത്തിന് ഉള്ളത്. സസ്യ ലോകത്തിലെ ഏറ്റവും പുരാതന കുടുംബത്തിലെ ഒരംഗമാണ് ഒഫിയോഗ്ലോസം (Ophioglossum). പരിണാമചരിത്രം നോക്കുകയാണെങ്കിൽ ഇന്ന് കാണുന്ന സസ്യങ്ങളിൽ വെച്ച് ഏറ്റവും പുരാതനമായ ജനുസിൽ ഒന്നാണ് ഇത്. ഏകദേശം 160 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്നേ മുതല്‍ ഉണ്ടായിരുന്ന, ഏറെ പുരാതനമായ, ജീവലോകത്ത് വെച്ച് ഏറ്റവും […]
↧