കേരളസർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 2023 ആഗസ്റ്റ് 13,14,15 തിയ്യതികളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ “ലൂക്ക”യുടെ നേതൃത്വത്തിൽ ‘ശാസ്ത്രവിനിമയം’ (Science Communication) സംബന്ധിച്ചുള്ള മൂന്നുദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. ശാസ്ത്രവിനിമയരംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും ഒരു കർമ്മപരിപാടി രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ശില്പശാലയുടെ പ്രാഥമിക ലക്ഷ്യം. ശാസ്ത്രവിനിമയരംഗത്ത് പ്രവർത്തിക്കുന്ന എഴുപത് പേരാണ് മൂന്നുദിവസത്തെ ശില്പശാലയിൽ പങ്കെടുക്കുന്നത്. ആഗസ്റ്റ് 13, 14 തിയ്യതികളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ലെനിൻ ബാലവാടിയിലും […]
↧