അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം, ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ്. ആഗസ്റ്റ് 15ന് രാത്രി 7.30-നു മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം (ഗ്രഹങ്ങളും ചന്ദ്രനും ഉൾപ്പെട്ടിട്ടില്ല.) സൗരരാശികൾ സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കന്നി, തുലാം, വൃശ്ചികം, ധനു, മകരം എന്നീ രാശികളെ ആഗസ്റ്റ് മാസം നിരീക്ഷിക്കാം. നേരെ […]
↧