നൂറ്റാണ്ടുകളോളം, നമുക്കറിയാമായിരുന്ന ഒരേ ഒരു ഗ്രഹ സംവിധാനം (planetary system) സൂര്യന് ചുറ്റുമുള്ള, ഭൂമി ഉൾപ്പെടുന്ന സൗരയൂഥമായിരുന്നു. എന്നാൽ ഇന്ന് മറ്റു നക്ഷത്രങ്ങൾക്ക് ചുറ്റും അയ്യായിരത്തിൽപരം ഗ്രഹ സംവിധാനങ്ങൾ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിക്കഴിഞ്ഞു. സൗരയൂഥത്തിന് പുറത്തുള്ള ഈ ഗ്രഹങ്ങൾ ബഹിർഗ്രഹങ്ങൾ (exoplanets) എന്നറിയപ്പെടുന്നു. സൂര്യന് പുറമെ, മറ്റു നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഇത്തരം ഗ്രഹങ്ങളെ സൗരേതര ഗ്രഹങ്ങൾ (extrasolar planets) എന്നും വിളിക്കാറുണ്ട്. 1992-ലാണ് ആദ്യമായി ഒരു ബഹിർഗ്രഹം കണ്ടെത്തുന്നത്. തുടർന്നുള്ള മുപ്പതു വർഷങ്ങളിൽ നടന്ന ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളും, പഠനങ്ങളും […]
↧