”നിങ്ങളുടെ ആഹാരമാവട്ടെ നിങ്ങളുടെ ഔഷധവും” – ഹിപ്പോക്രേറ്റസ് ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരം. ആഹാരരീതിയുമായി ബന്ധപ്പെടാത്ത രോഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. പഴയകാലങ്ങളിൽ ആഹാരത്തിന്റെ ലഭ്യത കുറവായിരുന്നു. അക്കാലത്ത് ആഹാരം സമ്പാദിക്കുന്നതിനുവേണ്ടിയായിരുന്നു മനുഷ്യധ്വാനം. ആഹാരത്തിന്റെ കുറവുകൊണ്ടുള്ള അസുഖങ്ങളായിരുന്നു അധികവും, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും മറ്റ് ദുർബല വിഭാഗങ്ങളെയും പോഷകാഹാരക്കുറവ് ബാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംമുതൽ ഇതിൽ മാറ്റമുണ്ടായി. കാർഷികവിപ്ലവവും കൃഷിരീതിയിലെ നൂതന മാർഗങ്ങളും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും കാരണം ആഹാരം ആവശ്യത്തിൽക്കൂടുതൽ കഴിക്കുന്നതിന് കാരണമായി. […]
↧