ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് ഇന്നേയ്ക്ക് കൃത്യം 50 വഷം പിന്നിടുന്നു. അമ്പതാണ്ട് കാലത്തെ ഇന്ത്യയുടെ ഉപഗ്രഹ സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാര്ത്ഥൻ എഴുതുന്നു. ഭാഗം രണ്ട്. ആദ്യത്തെ പരീക്ഷണ ഉപഗ്രഹങ്ങൾക്ക് ശേഷം ഐ.എസ്.ആർ.ഒ. നമ്മുടെ രാഷ്ട്രത്തിന്ന് ആവശ്യമായ ഉപഗ്രഹങ്ങളുടെ നിർമാണ-ഉപയോഗങ്ങളിലേക്ക് തിരിഞ്ഞു. 1981 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ ഈ സമീപനം വളരെ ഫലപ്രദമാവുന്ന കാഴ്ച നമുക്ക് കാണാം. ആദ്യമായി കമ്മ്യൂണിക്കേഷൻ-ബ്രോഡ്കാസ്റ്റ് ഉപഗ്രഹങ്ങളുടെയും ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെയും നിർമാണ-വിക്ഷേപണ-ഉപോയോഗപ്പെടുത്തലുകളാണ് നടന്നത്. അത് ഇപ്പോഴും തുടരുന്നുണ്ട്. കമ്മ്യൂണിക്കേഷൻ […]
↧