ചെമ്പരത്തി… മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഒരു മുദ്ര. അലങ്കാര സസ്യങ്ങളിൽ എന്നും ആദ്യത്തേത്. വീട്ടുവളപ്പിൽ ഒരു ചെമ്പരത്തിയെങ്കിലും നട്ടുപിടിപ്പിക്കുക എന്നത് എത്രയോ കാലങ്ങളായി മലയാളിയുടെ ശീലമാണ്. അതുകൊണ്ടുതന്നെ ഓണക്കാലത്ത് നാടൻ പൂക്കളങ്ങളിലും ഒഴിച്ചുകൂടാനാവാത്ത പൂവാണ് നമ്മുടെ സ്വന്തം ചെമ്പരത്തി. മലേഷ്യയുടെ ദേശീയ പുഷ്പവും ചെമ്പരത്തിയാണ്. ബയോളജി പഠിക്കുന്ന കുട്ടികൾ പൂവിൻറെ ഘടന പഠിക്കുമ്പോൾ മാതൃകയായി പാഠ പുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളത് ചെമ്പരത്തി തന്നെ. ഒരു പക്ഷേ നമ്മളിൽ പലരും പഠിച്ചിട്ടുള്ള ആദ്യ സസ്യ ശാസ്ത്ര നാമം ചെമ്പരത്തിയുടേത് തന്നെയാവും. ലോകമെമ്പാടും […]
↧