കേരളത്തിലെ വാനനിരീക്ഷകർ ഒത്തുചേരുന്നു ഹാലി ധൂമകേതുവിനെ സ്വീകരിച്ച് നാം തുടങ്ങിയ ജനകീയ ജ്യോതിശ്ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ നാല് പതിറ്റാണ്ടിലെത്തി നിൽക്കുകയാണ്. ഇന്ന് കേരളമങ്ങോളമിങ്ങോളം ധാരാളം വാനനിരീക്ഷകരുണ്ട്. ടെലസ്കോപ്പ് ഉപയോഗിച്ചും അല്ലാതെയുമുള്ള വാനനിരീക്ഷണക്ലാസുകളും ധാരാളമായി നടക്കുന്നു. ലോകത്തെമ്പാടുമുള്ള ഗവേഷണസ്ഥാപനങ്ങളിൽ മലയാളികളായ വിദ്യാർത്ഥികൾ ജ്യോതിശ്ശാസ്ത്രരംഗത്ത് ഗവേഷണം ചെയ്യുന്നുണ്ട്. കേരളത്തിലെ വാനനിരീക്ഷകരുടെ, ജ്യോതിശ്ശാസ്ത്രക്ലാസുകൾ എടുക്കുന്നവരുടെ, ഈ രംഗത്ത് ഗവേഷണ താത്പര്യമുള്ള വിദ്യാർത്ഥികളുടെ ഒരു കൂടിച്ചേരൽ സംഘടിപ്പിക്കുകയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും നേതൃത്വത്തിൽ ശ്രീലകം ലൈഫ് […]
↧