ഒന്നിനോടൊന്നു കിടപിടിക്കുന്ന സയൻസ് അവതരണങ്ങളുടെ വെടിക്കെട്ടായി ‘കേരള സയൻസ് സ്ലാം 2024’ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തിരുവനന്തപുരം ഗവ. വിമൻസ് കോളെജിൽ നടന്ന ദക്ഷിണമേഖലാ സയൻസ് സ്ലാം ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു ശ്രദ്ധേയമായി. മത്സരിച്ച 24 പേരിൽനിന്ന് മികച്ച അവതരണം നടത്തിയ ആറുപേരെ ഡിസംബർ 14-നു പാലക്കാട് ഐഐറ്റിയിൽ നടക്കുന്ന ഫൈനൽ സ്ലാമിലേക്കു തെരഞ്ഞെടുത്തു. കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ ബയോകെമിസ്ട്രി വകുപ്പിലെ ഫാത്തിമ റുമൈസ, തിരുവനന്തപുരം ഗവ. വനിതാ കോളെജിലെ രസതന്ത്രവിദ്യാർത്ഥിനി എം. […]
↧