2024 ജൂൺലക്കം ശാസ്ത്രഗതി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഭൂമിയിലെ കാലാവസ്ഥയെക്കുറിച്ചു മനസ്സിലാക്കുന്നതിനും അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങൾ പ്രവചിക്കുന്നതിനും വേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ഒരുപക്ഷേ, മനുഷ്യരാശിയോളംതന്നെ പഴക്കം കാണും. പ്രാചീനകാല സംസ്ക്‌കാരങ്ങളിൽ ആകാശത്തെ പ്രത്യേകതകൾ നിരീക്ഷിച്ചുംമറ്റും മഴയുടെ വരവ് മുൻകൂട്ടി പ്രവചിക്കുവാൻ ശ്രമിച്ചിരുന്നതായി കരുതുന്നു. അതുപോലെതന്നെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട് ചില പഴമൊഴികളും നിലനിന്നിരുന്നു. എങ്കിലും, ഇവയിൽ പലതും ശാസ്ത്രീയമായ പിൻബലമുള്ളവയായിരുന്നില്ല. പലരുടെയും അനുഭവങ്ങളിൽനിന്ന് പകർന്നു കിട്ടിയവയും നിരന്തരമായ നിരീക്ഷണങ്ങൾ വഴി ഉരുത്തിരിഞ്ഞ ആശയങ്ങളും വിശ്വാസങ്ങളും എല്ലാം ചേർന്നതായിരുന്നു പണ്ടുകാലത്തെ പ്രവചന […]
↧