കേരളത്തിൽ വീണ്ടും അന്ധവിശ്വാസ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇക്കുറി മരണം തിരഞ്ഞെടുത്ത മൂന്ന് യുവാക്കൾ കയ്യെത്താവുന്നതിലും ദൂരെയൊരു സ്ഥലം തിരഞ്ഞെടുത്താണ് മരണം എന്ന അനുഷ്ടാനം നടപ്പാക്കിയത്. അന്ധവിശ്വാസവും മതാധിഷ്ഠതയും ചേർന്ന് ഉണ്ടാകുന്ന മനസികവ്യതിയാനം ഇതിനു കരണമായിക്കാണുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിമതാധിഷ്ഠത (Hyper-religiosity) കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ അനവധി അനുഷ്ടാനങ്ങളിലേയ്ക്ക് വിശ്വാസിയുടെ മനസ്സിനെ കൊണ്ടുപോകും. അങ്ങനെയുള്ളപ്പോൾ മതചിന്തകളിൽ നിന്ന് മാനസിക വ്യതിയാനങ്ങളിലേയ്ക്ക് തെന്നി മാറുന്നത് ഇതിന്റെ പ്രയോക്താക്കൾ തിരിച്ചറിയാറില്ല. സ്വയം ഹനനം (self harm), വീരമൃതു, നക്ഷത്രാന്തര യാത്ര, ഇതരഗ്രഹ സുഖവാസം, […]
↧