നമ്മുടെ നാട്ടിൽ പഴയീച്ച (fruit fly) എന്ന് വിളിക്കുന്ന Drosophila എന്ന ഈച്ചയുടെ ലാർവയുടെ സമ്പൂർണ്ണ ത്രിമാന കണക്‌ടോം ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ഇമേജുകൾ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. മനുഷ്യന്റെ നാഡീ വ്യവസ്ഥയുമായി താരതമ്യം പോലും ചെയ്യാനാവില്ലെങ്കിലും പഴയീച്ചയുടെ 3016 ന്യൂറോണുകളെയും അവ തമ്മിലുള്ള 5,48,000 സിനാപ്‌സുകളെയും ത്രിമാനരീതിയിൽ പുനഃസൃഷ്ടിക്കുന്നത് നിസ്സാര കാര്യമല്ല.
↧