പ്രണയദിനത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനായി പുഷ്പം കൈമാറുന്നു. 2018-ലെ സൊസൈറ്റി ഓഫ് അമേരിക്കൻ ഫ്ലോറിസ്റ്റിക്സിന്റെ കണക്കനുസരിച്ച് വാലന്റൈൻസ് ദിനത്തിനായി പ്രതിവർഷം 250 ദശലക്ഷത്തിലധികം പൂക്കൾ ഉത്പാദിപ്പിക്കുന്നു. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട പൂക്കളുടെ കൈമാറ്റം പത്തൊൻപതാം നൂറ്റാണ്ടു മുതൽ നടന്നിരുന്നു. വിക്ടോറിയക്കാർ പ്രണയദിനത്തിൽ സന്ദേശങ്ങൾ കൈമാറാൻ പൂച്ചെണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ പൂക്കളിലൂടെയുള്ള ആശയവിനിമയത്തെ “ഫ്ലോറിയോഗ്രാഫി” (Floriography) എന്നാണ് അറിയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിൽ തുർക്കിയിലാണ് ഇതിന്റെ ഉത്ഭവമെന്നാണ് പറയപ്പെടുന്നത്. ഫ്ലോറിയോഗ്രാഫിയെ ചുറ്റിപ്പറ്റി ധാരാളം ഐതിഹ്യങ്ങളുണ്ട്. റോസാപ്പൂക്കൾ വിരിച്ച […]
↧