അക്കപരിമിതി 1987ൽ പുറത്തിറങ്ങി വളരെയധികം വായനക്കാരെ ആകർഷിക്കുകയും പലപതിപ്പുകൾ പുറത്തുവരികയും ചെയ്ത ഒരു പുസ്തകമാണ് ‘ഇന്യൂമറസി’ (Innumeracy)- ഒരു ക്ലാസ്സിക് എന്നു പറയാം. അമേരിക്കൻ ഗണിതശാസ്ത്ര പ്രൊഫസ്സർ ആയ ജോൺ അലൻ പൗലോസ് ആണ് രചയിതാവ്. അക്ഷരം അറിയാത്തവർ എന്ന അർത്ഥത്തിൽ നാം ‘നിരക്ഷരർ’ (ഇല്ലിറ്ററേറ്റ്) എന്നു പറയാറുണ്ട്. പലപ്പോഴും അക്ഷരം തീരെ അറിഞ്ഞുകൂടാത്തവർ എന്ന അർത്ഥത്തിലല്ല, ഏതെങ്കിലും ഒരു വിഷയത്തിൽ വലിയ പിടിപാടില്ലാത്തവരെയും അങ്ങിനെ വിശേഷിപ്പിക്കാറുണ്ട്. പൗലോസിന്റെ അഭിപ്രായത്തിൽ, അതിനോട് സമാനമായ ഒരവസ്ഥ അക്കങ്ങളെ (സംഖ്യകളെ) […]
↧