ചൈന, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലാൻഡ്സ്, അമേരിക്കൻ ഐക്യ നാടുകളിലെ ഒഹായോ എന്നിവിടങ്ങളിൽ കുട്ടികളിൽ ന്യുമോണിയ രോഗബാധയുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻഫ്ലുൻസ വൈറസ്, കൊറോണ വൈറസ്, റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് എന്നിവയും, മൈകോപ്ലാസ്മ ന്യുമോണിയ എന്നീ രോഗാണുക്കളാണ് ഈ രോഗാവർദ്ധനവിന് കാരണം. മേൽപറഞ്ഞ രോഗാണുക്കളിൽ മൈകോപ്ലാസ്മ ന്യൂമോണിയെ എന്ന ബാക്റ്റീരിയയയാണ് ന്യുമോണിയ രോഗബാധയുടെ വർദ്ധനവിന് കാരണമായ പ്രധാന രോഗാണു. എന്താണ് മൈകോപ്ലാസ്മ ന്യുമോണിയ? കമ്മ്യൂണിറ്റി-അക്വയേർഡ് ന്യുമോണിയക്ക് (CAP, ആശുപത്രികൾക്ക് പുറത്തുനിന്ന്/ സമൂഹത്തിൽ നിന്ന് പിടിപെടുന്ന ന്യുമോണിയ) കാരണമാകുന്ന ഒരു മുഖ്യ രോഗാണുവാണ് മൈക്കോപ്ലാസ്മ ന്യൂമോണിയെ. ഇവ സാധാരണ ഗുരുതരമല്ലാത്ത […]
↧