ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (IRRI) ഇന്ത്യൻ ശാസ്ത്രജ്ഞയായ ഡോ. സ്വാതി നായക് റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്‍ നല്‍കുന്ന പ്രശസ്തമായ നോർമൻ ബോർലോഗ് അവാർഡിന്റെ 2023 ലെ ജേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനോടനുബന്ധിച്ച് വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ അവരെ “മികച്ച യുവ ശാസ്ത്രജ്ഞ” എന്ന് വിശേഷിപ്പിച്ചു. കാർഷിക മേഖലയിലെ ഫീൽഡ്തല ഗവേഷണത്തിലും ഗവേഷണഫലങ്ങള്‍ പ്രയോഗികതലത്തിൽ നടപ്പിലാക്കുന്നതിലും ഉള്ള മികവിനാണ് ഈ അവാർഡ് നൽകിയത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതും പോഷകഗുണമുള്ളതുമായ നെല്ലിനങ്ങളുടെ ആവിഷ്ക്കാരം, കൃഷിയിടത്തിലുള്ള പരീക്ഷണങ്ങള്‍, ചെറുകിട കർഷകരെ ആവശ്യാധിഷ്ഠിത നെല്ലുവിത്ത് ഉല്പാദനത്തിൽ […]
↧