ഉപഗ്രഹങ്ങളുടെ ലോകം സൗരയൂഥഗ്രഹങ്ങളെ ലളിതമായി രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കാം. അകംഗ്രഹങ്ങൾ എന്നറിയപ്പെടുന്ന നാലെണ്ണവും പുറംഗ്രഹങ്ങൾ എന്നറിയപ്പെടുന്ന 4 എണ്ണവും. ആദ്യഗണത്തിൽപ്പെട്ട ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയെ ഭൗമഗ്രഹങ്ങൾ (terrestrial planets) എന്നും രണ്ടാംഗണത്തിൽപെട്ട വ്യാഴം, ശനി, യുറാനസ്, നെപ്‌ട്യൂൺ എന്നിവയെ വാതകഭീമന്മാർ (gas giants) എന്നും വിളിക്കാറുണ്ട്. ഉപഗ്രഹങ്ങളുടെ എണ്ണം നോക്കിയാൽ ഇവ തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. വാതക ഭീമന്മാർക്കൊക്കെ ധാരാളം ഉപഗ്രഹങ്ങളുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും സമ്പന്നനായ ശനിക്ക് 146 ഉം രണ്ടാം സ്ഥാനക്കാരനായ […]
↧