ടൗണിലെ വലിയ കടയിൽനിന്നും ബാഗും കുടയും വാട്ടർബോട്ടിലുമൊക്കെ വാങ്ങിയപ്പോൾ അപ്പുവിന് സന്തോഷമായി. ബസ് കയറാൻ സ്റ്റാന്റിലെത്തിയപ്പോൾ കടകളിൽ തൂക്കിയിട്ടിരിക്കുന്നൂ പലനിറത്തിലുള്ള ശീതളപാനീയക്കുപ്പികൾ. “വല്ലാത്ത ദാഹം” അപ്പു അമ്മയെ നോക്കി. “എന്താ വേണോ?” അച്ഛൻ കുപ്പികളിലേക്ക് വിരൽചൂണ്ടി, കുസൃതിച്ചിരിയോടെ അവനെ നോക്കി. ഇത്തരം പാനീയങ്ങൾ കുടിച്ചാലുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ക്ലാസ്സിൽ ലതട്ടീച്ചർ പറയാറുള്ളത് അപ്പോഴാണ് ഓർത്തത്. അവൻ മനസ്സില്ലാമനസ്സോടെ വേണ്ടെന്ന് തലയാട്ടി. “കുറച്ച് ഫ്രൂട്ട്സൊക്കെ വാങ്ങിക്കൊണ്ടു പോയി നമുക്കുണ്ടാക്കാമെടാ അടിപൊളി ഡ്രിങ്ക് ” അച്ഛൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവനെ ചേർത്തുപിടിച്ചു. അമ്മ […]
↧