ആണും പെണ്ണുമാണ് കല്യാണം കഴിക്കേണ്ടത് എന്ന പൊതുബോധം ഉൾക്കൊണ്ടാണ് കുഞ്ഞുങ്ങളും വളരുന്നത്. അതുകൊണ്ടുതന്നെ ഇവർ വളർന്നു വരുമ്പോൾ രണ്ടു വിഭാഗം മനുഷ്യരായി മാറുന്നു എന്നു പറയാം. ഒന്ന് :സ്വന്തം സ്വത്വം തിരിച്ചറിഞ്ഞാൽപ്പോലും അത് മറച്ചുവെച്ച് പൊതുബോധത്തിനനുസരിച്ച് ജീവിക്കാൻ നിർബന്ധിതരാവുന്നവർ. (സ്വന്തം സന്തോഷങ്ങൾ ബലികഴിക്കുന്നതോടൊപ്പം പങ്കാളിയെക്കൂടി തീരാദു:ഖത്തിലാഴ്ത്തുന്നു എന്നതാണ് ഇവരുടെ പ്രവർത്തിയുടെ അനന്തരഫലം.) രണ്ട് :സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിക്കാൻ തയ്യാറാവുന്നവരെ കല്ലെറിയാൻ മത്സരിക്കുന്നവർ. സ്വന്തം സന്തോഷം നശിച്ചവരും മറ്റുള്ളവരുടെ സന്തോഷങ്ങൾ നശിപ്പിക്കുന്നവരുമായി നമ്മുടെ കുഞ്ഞുങ്ങൾ വളർന്നുവന്നുകൂടാ..ഏതൊരാൾക്കും […]
↧