രിണാമത്തിന് പല വിജ്ഞാനശാഖകളിൽ നിന്നും തെളിവുകൾ ലഭിക്കാറുണ്ട്. പരിണാമത്തിന്റെ വെളിച്ചത്തിലല്ലാതെ ജീവശാസ്ത്രപഠനങ്ങൾ പൂർണമാവില്ല എന്ന് പല ശാസ്ത്രജ്ഞരും പ്രസ്താവിച്ചിട്ടുണ്ട്. പ്രധാനമായും താഴെ പറയുന്ന ശാസ്ത്രശാഖകളിൽ നിന്നാണ് പരിണാമത്തിന് തെളിവുകൾ നല്കാറുള്ളത്. താരതമ്യ ആകൃതി വിജ്ഞാനവും (Comparative Morphology) അനാട്ടമിയും പൊതുപൂർവികരിൽ നിന്ന് ജീവികൾ പരിണമിച്ചുണ്ടായതിന്റെ തെളിവുകൾ അവയുടെ ബാഹ്യ-ആന്തരിക ഘടനയിൽ കാണാം. ഒരു ഗ്രൂപ്പിൽപ്പെടുന്ന ജീവികളുടെ അന്യോന്യബന്ധം സ്ഥാപിക്കാനും ഇത്തരത്തിൽപ്പെട്ട തെളിവുകൾ സഹായകമാണ്. വിവിധ ജീവികളിൽ, ഉദ്ഭവത്തിലും വികാസത്തിലും സമീപസ്ഥമായ മറ്റ് അവയവങ്ങളുമായുള്ള ബന്ധത്തിലും സമാനതകൾ പുലർത്തുന്ന […]
↧