ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും നടത്തിക്കൊണ്ട് പോയതും. വേട്ട മൂലം ലോകത്തെങ്ങും കടുവകളുടെ എണ്ണം കുറഞ്ഞു വംശനാശത്തിന്റെ വക്കോളമെത്തിയിരുന്നു. ഇവിടെയും അവയുടെ എണ്ണത്തിൽ വൻ കുറവ് ആ കാലത്ത് ഉണ്ടായി. അതിനാൽ തന്നെ പത്തൻപത് വർഷം മുമ്പ് വളരെ അപൂർവ്വമായി മാത്രമേ നമ്മുടെ നാട്ടിലുള്ളവർ കടുവകളെ കണ്ടിട്ടുള്ളു. മൃഗശാലകളിലും സർക്കസിലും കണ്ട ഓർമ്മ മാത്രമേ പലർക്കും […]
↧