കാലാവസ്ഥാ മാറ്റവും അതുമൂലം ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും കൃത്യമായും ശാസ്ത്രീയമായും മനസ്സിലാക്കിക്കൊണ്ടു മാത്രമേ നാളത്തെ കേരളത്തിനുള്ള സുസ്ഥിര വികസന, അതിജീവന മാതൃകകൾ സൃഷ്ടിച്ചെടുക്കാനാവൂ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ധാരാളം ചെറുപഠനങ്ങളും, ബിരുദ/ബിരുദാനന്തര/ഡോക്ടറൽ ഗവേഷണവും ഒക്കെ പലയിടത്തായി നടന്നു വരുന്നുണ്ട്. അത്തരം ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരും തൽപ്പരരുമായ യുവ ഗവേഷകരെയും വിദ്യാർത്ഥികളെയും തങ്ങളുടെ ഗവേഷണ ഫലങ്ങൾ പങ്കുവെക്കാനും അതുവഴി കാലാവസ്ഥാ മാറ്റവും കേരളത്തിന്റെ അതിജീവനവും സംബന്ധിച്ച അന്വേഷണങ്ങൾക്ക് കൂടുതൽ ദിശാബോധം പകരാനുമായി ഒരുമിച്ചു കൊണ്ടു വരാനുള്ള ഉദ്യമമാണ് […]
↧