വായിച്ചിരിക്കേണ്ട, വായിക്കാൻ കൊള്ളാവുന്ന പുസ്തകങ്ങള്‍ പലരും പരിചയപ്പെടുത്താറുണ്ടല്ലോ.. എന്നാല്‍ വായിക്കാൻ തീരെ കൊള്ളാത്ത ഒരു പുസ്തകത്തെ നമുക്ക് പരിചയപ്പെടാം. അതിന്റെ പ്രസിദ്ധീകരണ ജോലി ചെയ്തവരുൾപ്പടെ പത്തു പേരിൽ കൂടുതൽ അതു വായിച്ചിട്ടുണ്ടാവില്ല.അതു് ഒരു ഗണിതശാസ്ത്ര പുസ്തകമാണ്. ഒരു വൃത്തത്തിന്റെ ചുറ്റളവിനെ വ്യാസം കൊണ്ടു ഹരിച്ചാൽ കിട്ടുന്ന തുക ഒന്നു തന്നെയായിരിക്കും എന്ന് ഏറെക്കാലം മുമ്പ് തന്നെ മനസ്സിലാക്കിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആ സംഖ്യയെ ഗ്രീക്ക് അക്ഷരമായ ‘പൈ’ കൊണ്ടു സൂചിപ്പിക്കുന്നു. ‘പൈ’ ഒരു അഭിന്നകമാണ്. അതായത് …
↧