ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ,ചന്ദ്രയാന്‍-2 ജൂലായ് 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍ നിന്ന് കുതിക്കും. ചന്ദ്രയാന്‍ 2 ദൗത്യത്തെ കുറിച്ചു കൂടുതലറിയാം.. ഇതുവരെ ആരും പോകാത്തിടത്തേക്ക് ഇതുവരെ എല്ലാ രാജ്യങ്ങളുടെയും എല്ലാ ദൗത്യങ്ങളും ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്താണ് ഇറങ്ങിയിട്ടുള്ളത്. ഇതാദ്യമായാണ് ഒരു ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് ഇറങ്ങാന്‍ തയ്യാറാവുന്നത്. എന്തുകൊണ്ട് ദക്ഷിണധ്രുവം? ഭൂമിക്കൊപ്പം സൂര്യനെ വലം വെക്കുമ്പോള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ നല്ലൊരുഭാഗം നിഴല്‍ പ്രദേശമാണ്. ഈ നിഴല്‍ …
↧