കേൾക്കാം അമ്മ എന്താവും ചിന്തിക്കുന്നുണ്ടാവുക? ഒന്നും മിണ്ടുന്നില്ലല്ലോ. തക്കുടുവിന്റെ രൂപംകണ്ട് അന്ധാളിച്ചുപോയോ? പക്ഷേ മുഖത്ത് നിരാശാഭാവമൊന്നുമില്ല. മാഷ് പറഞ്ഞു, “കുട്ടികളേ, സമയം ആറേമുക്കാല്‍ ആയേ. ഏഴരയ്ക്കെങ്കിലും നമ്മക്ക് പുറപ്പെടണം.” തക്കുടുവും ഓര്‍മിപ്പിച്ചു, “ശരിയാ, പാറ തണുത്താല്‍ ഡോള്‍ഫിന്‍ തിരിച്ചുപോകും കേട്ടോ. പാറേടെ ചൂടുപറ്റാനാ അവരു വരുന്നതു തന്നെ. ദില്‍ഷയ്ക്ക് ഡോള്‍ഫിനെ തൊടണ്ടേ?” “അതിന് ഞാന്‍ എപ്പഴേ റെഡിയാ! തക്കുടുവിന്റെ വിമാനം സ്റ്റാര്‍ട്ടാക്കിക്കോ,” ദില്‍ഷ ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “പക്ഷേ, തക്കുടു
↧