49 വർഷം മുമ്പ് ഒരു ജൂലൈ 21-നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത്. നീൽ ആംസ്റ്റ്രോങ്ങിനാണ് അന്നതിന് ഭാഗ്യമുണ്ടായത്. ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് ആംസ്റ്റ്രോങ്ങും ആൾഡ്രിനും പറന്നിറങ്ങിയത് എന്നതാണ് പ്രധാന കാര്യം. റൈറ്റ് സഹോദരന്മാർ ആദ്യമായി വിമാനം പറത്തിയത് 1903 ലായിരുന്നു എന്നോർക്കുമ്പോഴാണ് എത്ര വേഗമാണ് മനുഷ്യൻ തന്റെ ജീവിതചക്രവാളം മാറ്റി വരച്ചത് എന്നു നാം അത്ഭുതപ്പെടുക .1903 ൽ നിന്ന് 1969 ലേക്കുള്ള ദൂരം എത്ര ചെറുതാണ്! വൈദ്യുതി കണ്ടെത്തിക്കഴിഞ്ഞ് ഒരു വൈദ്യുത ബൾബ് ജനിക്കാൻ ഏതാണ്ട് ഒന്നര നൂറ്റാണ്ട് എടുത്തു എന്നതുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ.
↧