![mgkmenon]()
ഭൗതിക ശാസ്ത്രത്തിനു ധാരാളം സംഭാവനകള്‍ നല്കിയ എം. ജി. കെ മേനോന് 22-11-2016 നു അന്തരിച്ചു. ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞരില്‍ പ്രമുഖനായ മാമ്പിള്ളിക്കളത്തില്‍ ഗോവിന്ദകുമാര്‍ മേനോന് (എം.ജി.കെ മേനോന്) 1928 ആഗസ്റ്റ് 28 നും മംഗലാപുരത്തു ജനിച്ചു. ജോധ്പൂരിലെ ജസ്വന്ത് കോളേജില്‍നിന്നും ബോബേയിലെ റോയല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ബിരുദങ്ങള്‍ നേടിയ ശേഷം ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പി. എച്. ഡി എടുത്തു. 1955 ല്‍ ഇന്ത്യയിലേക്കു തിരിച്ചുവന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ …