എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി സംഗമം
ഒക്ടോബര്‍ 2,3,4 ഐ.ആര്‍.ടി.സി പാലക്കാട്
സുസ്ഥിരമായ ഒരു ലോകത്തിന്റെ നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കാന്‍ എഞ്ചിനിയര്‍മാര്‍ക്ക് സാധിക്കും. അനുദിനം അന്ധമായ മുതലാളിത്തചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതിനെതിരെ കൂടുതല്‍ മെച്ചപ്പെട്ട ഈ ഭൂമിയിലെ വാസത്തിനും പുനര്‍നിര്‍മ്മിതിക്കും കൂടെച്ചേരാന്‍ കഴിയുന്നവരാണ് എഞ്ചിനിയര്‍മാര്‍. എഞ്ചിനിയറിംഗ് പഠനപ്രോജക്ടുകള്‍ വിദ്യാര്‍ത്ഥികളുടെ ക്രഡിറ്റിനപ്പുറത്ത് സമൂഹത്തിന് പ്രയോജനം ചെയ്യേണ്ടതുണ്ട്. മനുഷ്യന്റെ ക്രമാതീതമായ ഇടപെടല്‍ ഭൂമിയില്‍ ഏല്‍പ്പിക്കുന്ന അനേകം മുറിവുകള്‍ മായ്ക്കാന്‍ അതിനു കഴിയണം. മൂന്നുദിവസത്തെ എഞ്ചിനിറിംഗ് വിദ്യാര്‍ത്ഥി സംഗമത്തിലൂടെ നാം ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഈ മേഖലയില്‍ കേരളത്തില്‍ ഏറെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ പാലക്കാട് ഐ.ആര്‍.ടി.സിയുടെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിക്കുന്നു. നാളെയെ പുതുക്കിപ്പണിയുന്നതിനുള്ള അന്വേഷണങ്ങള്‍ നമുക്കിന്നു തന്നെ തുടങ്ങാം
താത്പര്യമുള്ളവര്‍ ബന്ധപ്പെടുക
(എഞ്ചിനിയറിംഗ് പഠനപ്രൊജക്ടിന് തയ്യാറെടുക്കുന്ന ബി.ടെക് / എം.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന)
(എഞ്ചിനിയറിംഗ് പഠനപ്രൊജക്ടിന് തയ്യാറെടുക്കുന്ന ബി.ടെക് / എം.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന)
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക ചെയ്യുക
ഇ മെയില്‍ – engineeringkssp@gmail.com ചെയ്താലും മതി.
ഇ മെയില്‍ – engineeringkssp@gmail.com ചെയ്താലും മതി.
അവസാന തിയ്യതി – സെപ്റ്റംബര്‍ 21
ഇജാസ് 9446690452, ശ്രീജിത്ത് 9846388770)
സംഗമത്തിന്റെ ഉള്ളടക്കം
പഠനക്ലാസുകള്‍
- ശാസ്‌ത്രവും ശാസ്‌ത്രബോധവും
- ശാസ്‌ത്രസാങ്കേതികവിദ്യയുടെ വികാസചരിത്രം
- മറ്റൊരു ലോക നിര്‍മ്മിതിക്ക് എഞ്ചിനിയറുടെ പങ്ക്
- എഞ്ചിനിയറിംഗ് പ്രൊജക്ടുകള്‍- എങ്ങിനെ? , എന്തിന് ?
- എഞ്ചിനിയറിംഗ് മേഖലയും സംരഭകത്വവും
സംഘസംവാദങ്ങള്‍
- നാടിനുചേര്‍ന്ന സാങ്കേതികവിദ്യ
- ഗ്രാമീണ സാങ്കേതിക വിദ്യ
- മാലിന്യം സമ്പത്താക്കാം
- ബദല്‍ ഊര്‍ജ്ജവും ഊര്‍ജ്ജസംരക്ഷണവും
- നിര്‍മ്മാണ മേഖലയിലെ പുനര്‍ചിന്തകള്‍ ബദല്‍ അന്വേഷണങ്ങള്‍
- വിവരസാങ്കേതിക വിദ്യയും അറിവിന്റെ ജനാധിപത്യവത്‌കരണവും
- ഐ.ആര്‍.ടി.സി ഇടപെടലുകള്‍
- മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി സന്ദര്‍ശനം, സംഘപ്രവര്‍ത്തനങ്ങള്‍, സിനിമ എന്നിവയായിരിക്കും സംഗമത്തിന്റെ ഉള്ളടക്കം.
ഡോ.എം.പി. പരമേശ്വരന്‍, ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. എന്‍. കെ. ശശിധരന്‍ പിള്ള പ്രൊഫ. കെ. പാപ്പൂട്ടി, പ്രൊഫ. പി.കെ. രവീന്ദ്രന്‍, പ്രൊഫ. ബി.എം. മുസ്‌തഫ,ഡോ. ബെന്നി കുര്യൻ, ആര്‍. സതീഷ് , അസ്‌ക്കര്‍ അലി , ശിവഹരി നന്ദകുമാര്‍…, തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.