നമ്മുടെ ഭൂമിയെ സംരക്ഷിക്കാനും പ്രകൃതിയെ സ്നേഹിക്കാനും 1973 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. കഴിഞ്ഞ 50 വർഷങ്ങളായി ഈ ദിനം ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു വലിയ വേദിയായി മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ ഓൺലൈനിലും നേരിട്ടും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു. ഓരോവർഷവും ലോക പരിസ്ഥിതി ദിനത്തിനു ഒരു സന്ദേശമുണ്ടാകും. 2025-ലെ ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക (End plastic pollution) എന്ന തീമിനെ കേന്ദ്രീകരിച്ചാണ് ആഘോഷിക്കുന്നത്. […]
↧