ഒരു വളവിൽവെച്ച് ഡങ്കായിയും ഇങ്കായിയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മതിലിൽ ചെന്നിടിച്ചു മറിഞ്ഞു. ഭാഗ്യം! അതിനുമുമ്പുതന്നെ രണ്ടാളും പുറത്തേക്കു ചാടിയിരുന്നു. “നമ്മുടെ പതിവു തെറ്റിച്ച് ഒരേ സമയത്ത് നമ്മൾ വിശ്രമിക്കരുതായിരുന്നു.” ഇങ്കായി പറഞ്ഞു. ശരിതന്നെ. അതാണപകടമായത്. ഓട്ടോയിൽ ഡ്രൈവർ വന്നതും വണ്ടി ഓടിത്തുടങ്ങിയതും ഒന്നുമറിഞ്ഞില്ല. “നമുക്ക് തിരികെ പോയാലോ ഡങ്കായീ? ഇനിയിപ്പോ മുടി മുറിക്കലും ഉടുപ്പു വാങ്ങലുമൊന്നും നടക്കുമെന്നു തോന്നുന്നില്ല.” ഇങ്കായി നിരാശനായി പറഞ്ഞു. കണ്ടാലുടനെ മലർന്നടിച്ചു വീഴുന്ന മനുഷ്യരുണ്ടോ അവരുടെ മുടി വെട്ടിക്കൊടുക്കുന്നു! അപ്പോൾ.. ചുമലിൽ വലിയൊരു […]
↧