“ഡങ്കായീ.. ഡങ്കായ്…”ഉണ്ണിക്കുട്ടൻ വിളിച്ചു. ഡങ്കായിയും ഇങ്കായിയും അവർ കിടന്ന തട്ടിൽനിന്ന് പതുക്കെ തലപൊന്തിച്ചു നോക്കി. ഉണ്ണിക്കുട്ടൻ താഴെ നിൽക്കുന്നുണ്ട്. തീവണ്ടിക്ക് ഇപ്പോൾ വേഗത കുറവാണ്. കുറെ ആളുകൾ വാതിലിനടുത്തു കൂടി നിൽക്കുകയാണ്, ഇറങ്ങാനായിട്ട്. ബാക്കിയുള്ളവർ ഉറക്കംതന്നെ.“ഇറങ്ങിവരൂ..” ഉണ്ണിക്കുട്ടൻ പറഞ്ഞു. ഡങ്കായിയും ഇങ്കായിയും താഴെ ഇറങ്ങി.“വണ്ടി കുറച്ചു നിമിഷത്തിനകം സ്റ്റേഷനിലെത്തി നിൽക്കും” ഉണ്ണിക്കുട്ടൻ പറഞ്ഞു. എന്നിട്ട് വാതിൽക്കൽ നിൽക്കുന്ന ഒരാളെ ചൂണ്ടിക്കാട്ടി.“അതെൻ്റെ മാമനാണ്. ഞാൻ മാമൻ്റെ കൂടെ ഇറങ്ങും. നിങ്ങൾ ആരും കാണാതെ ഇറങ്ങി എൻ്റെ കൂടെ വന്നാൽ […]
↧