ഭൂകമ്പങ്ങൾ ഭൂമിയോടൊപ്പം പിറന്നതാണെങ്കിലും അവ എന്തുകൊണ്ട് എന്നതിന് ശാസ്ത്രീയ വിശകലനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇന്ത്യയിലാകട്ടെ, അത്തരം അറിവുകൾ തുലോം വിരളമാണുതാനും. ഈയൊരു സാഹചര്യത്തിലാണ് പ്രസിദ്ധ ഭൗമശാസ്ത്രജ്ഞരായ ഡോ. കുശലാ രാജേന്ദ്രനും ഡോ.സി പി രാജേന്ദ്രനും ചേർന്നെഴുതിയ 'മുഴങ്ങുന്ന ഭൂമി: ഭൂകമ്പങ്ങളുടെ ഇന്ത്യൻ കഥ (The Rumbling Earth, The story of Indian Earthquakes) എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്.
↧