കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ തലച്ചോറിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വിശകലനം ചെയ്യുന്നു. കുറ്റവാസനകളെ നിയന്ത്രിക്കുന്നതിൽ പ്രീ ഫ്രോണ്ടൽ കോർടെക്‌സിന്റെ പ്രവർത്തനം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. 2025 ഏപ്രിൽ മാസത്തിലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്. സമൂഹത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യം ഏതാണ്? കൊലപാതകം എന്നു തന്നെയാവും മിക്കവരുടെയും ഉത്തരം. ഈ ചോദ്യം ഉൾപ്പെട്ട സർവെകളിലും അതേ പ്രതികരണമാണ് ഒന്നാമതെത്തിയത്. നമ്മെ അപായപ്പെടുത്താൻ വരുന്നവരിൽ നിന്ന് രക്ഷനേടാനായി ഭവനങ്ങളുടെ കെട്ടുറപ്പ് വരുത്താനുള്ള വ്യക്തിപരമായ ചെലവുകൾ മുതൽ കൊലപാതകങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ ബാധ്യതകൾ കനത്തതാണ്. […]
↧