രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. സയൻസിന്റെ വഴികൾ പൂവിനു കൗതുകകരമായിത്തോന്നി. സാധാരണകാഴ്ചകളിൽനിന്ന് തുടർച്ചയായ നിരീക്ഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും കാഴ്ചയ്ക്കപ്പുറമുള്ള കാഴ്ചപ്പാടുകളിലേക്കു വികസിക്കുന്ന രീതി എന്തു രസമാണ്. പകലാകാശത്തെ കാണാനക്ഷത്രങ്ങളെ സങ്കല്പിച്ച് അവയ്ക്കിടയിലൂടെ സൂര്യനൊരു സഞ്ചാരപാത നിർണ്ണയിക്കുക. പിന്നെ ഏറെക്കാലംകഴിഞ്ഞ് അതു സൂര്യന്റെ പാതയല്ല, സൂര്യനല്ല, ഭൂമിയാണു സഞ്ചരിക്കുന്നത്, അപ്പോൾ തോന്നുന്ന തോന്നലാണു സൂര്യന്റെ സഞ്ചാരം എന്നെല്ലാം തിരിച്ചറിയുക. […]
↧