ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024 എന്ന പ്രഖ്യാപനം വരുന്നത്. ശരാശരി കണക്കിൽ നോക്കിയാൽ 2024 ൽ വ്യാവസായിക പൂർവ താപനിലയേക്കാൾ (1850-1900 ശരാശരിയെ അപേക്ഷിച്ച്) ഏതാണ്ട് 1.6 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണം ലോകത്തിന്റെ പലഭാഗങ്ങളിലും അനവധിയായ ദുരന്തങ്ങൾ സംഭവിക്കുന്നു. ആഗോളതാപനവുമായി ബന്ധപ്പെട്ട ഒരു ഗുരുതരമായ പ്രശ്നം അതിതീവ്ര പ്രതിഭാസങ്ങളുടെ വർദ്ധനവാണ്. അതായത്, ചെറിയ സമയത്തിനുള്ളിൽ പെയ്തൊഴിയുന്ന വലിയ അളവിലുള്ള മഴ, ശക്തിയേറിയ ചുഴലിക്കാറ്റുകൾ, രൂക്ഷമായ വരൾച്ച, […]
↧