രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. സൂര്യനെ ചുറ്റുന്ന തലത്തിന്റെ ലംബത്തിൽനിന്ന് 23½o ചരിഞ്ഞ ആക്സിസുമായുള്ള ഭൂമിയുടെ നില്പ് പൂവ് മനസിൽ ഉറപ്പിച്ചു. പുതിയ അറിവിനായുള്ള ആവേശത്തോടെ അവൻ ടീച്ചറെ പ്രോത്സാഹിപ്പിച്ചു: “ടീച്ചറേ, നില്പ് ഓകെ. അപ്പോൾ ഇനി നടപ്പ്. ഭൂമിയുടെ സഞ്ചാരപാത വൃത്തമല്ല, ദീർഘവൃത്തമാണ് എന്നു പഠിച്ചിട്ടുണ്ട്.” “ഭൂമിയുടെ മാത്രമല്ല, എല്ലാ ഗ്രഹങ്ങളുടെയും പാത അങ്ങനെയാണ്. […]
↧