അഗ്രഭാഗം പിരമിഡിന്റെ ആകൃതിയുള്ള, വീതി കുറഞ്ഞതും ഉയരം കൂടിയതുമായ സ്തൂപങ്ങളാണ് ഒബെലിസ്കുകൾ (Obelisks). ഇവ പുരാതന ഈജിപ്തിലെ പ്രശസ്തമായ നിർമ്മിതികളാണ്. ഒബെലിസ്കുകളും ജൈവലോകവുമായുള്ള ബന്ധമെന്താണ്? 2024 ജനുവരിയിൽ സ്റ്റാൻഫോർഡ് യൂണിവേർസിറ്റിയിലെ ഇവാൻ സെലുദേവിന്റെ (Ivan N. Zheludev) നേതൃത്വത്തിലുളള ഒരു അന്താരാഷ്ട്ര ഗവേഷണ സംഘം പുതിയൊരു ‘ജൈവരൂപത്തെ’ (Biological entity) കണ്ടെത്തി. അവയ്ക്ക് ഒബെലിസ്കുകളുടെ ആകൃതിയോട് സാമ്യമുണ്ടായിരുന്നു. അങ്ങനെയാണ് ജൈവലോകത്തിലെ പുതിയ അംഗങ്ങൾ ഒബെലിസ്കുകളായത്. മനുഷ്യ ശരീരത്തിൽ, പ്രത്യേകിച്ചും വായിലും കുടലിലും ജീവിക്കുന്ന സൂക്ഷ്മ ജീവികളിലാണ് ആർ.എൻ.എ […]
↧