ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഉള്ള ഗവേഷണം സരസമായി അവതരിപ്പിച്ച സ്നേഹാ ദാസിന് കേരള സയൻസ് സ്ലാം – 24 പുരസ്കാരം. തൃശൂർ അമല കാൻസർ റിസർച്ച് സെൻററിലെ ഗവേഷണ വിദ്യാർത്ഥിനിയാണ് സ്നേഹ. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ടെറാക്കോട്ട ഫലകവും ആണ് പുരസ്കാരം. കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലും സംഘടിപ്പിച്ച സയൻസ് സ്ലാമിന്റെ മെഗാ ഫൈനൽ ആയിരുന്നു പാലക്കാട് […]
↧