രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “പൂവേ, നീ പേടിക്കണ്ടാ. അതു സംഭവിക്കാൻ 450 കോടി കൊല്ലം കഴിയണം.” നമ്മുടെ ഗാലക്സിയായ ആകാശഗംഗയും ആൻഡ്രോമെഡയും പരസ്പരം അടുക്കുകയാണെന്നും അവ കൂടിക്കലർന്നു പുതിയ ഗാലക്സി രൂപപ്പെടുമെന്നും ടീച്ചർ പറഞ്ഞതു കേട്ടപ്പോൾ, നമ്മുടെ സൗരയൂഥവും ഭൂമിയുമൊക്കെ തകരാറില്ലാതെ പുതിയ ഗാലക്സിയിൽ നിലനില്ക്കുമോ എന്ന ആശങ്കയിലായിരുന്നു പൂവ്. അതു മാറ്റാനുള്ള ശ്രമത്തിൽ, […]
↧