മികച്ച കാലാവസ്ഥയും ഭക്ഷണലഭ്യതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും തേടിയാണ് ജീവികള്‍ സാധാരണയായി ദേശാടനത്തില്‍ ഏര്‍പ്പെടുന്നത്. വെള്ളവും ഭക്ഷണവും തേടി വേനല്‍ക്കാലത്ത് ബഹുദൂരം സഞ്ചരിക്കുന്ന ആഫ്രിക്കന്‍ ആനകള്‍, മുട്ടയിടാനായി അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും ശുദ്ധജല നദികളിലേക്ക് നീന്തുന്ന സാൽമണ്‍ മത്സ്യങ്ങള്‍, വര്‍ഷത്തില്‍ മൂവായിരത്തോളം കിലോമീറ്ററുകള്‍ പ്രയാണം ചെയ്യുന്ന ആഫ്രിക്കയിലെ വൈല്‍ഡ് ബീസ്റ്റുകള്‍, ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക്ക വരെയും തിരിച്ചും സഞ്ചാരം നടത്തുന്ന ആര്‍ട്ടിക് ടേണുകള്‍ എന്നിവ ദേശാടനക്കാരുടെ ഇടയില്‍ പ്രശസ്തരാണ്. വലിയ ജീവികളുടെ ദേശാടനം സംബന്ധിച്ച് നമുക്ക് കൂടുതല്‍ […]
↧