ആൺകൊതുകുകൾ ചോര കുടിച്ചിരുന്നോ? “കൊതുക് കടിച്ചോ? എന്നാൽ പെൺകൊതുക് തന്നെ.” ഒട്ടും സംശയമില്ലാതെ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണല്ലോ ഇത്. ഇന്നത്തെ പോലെ എല്ലാ കാലത്തും നമ്മുടെ ആൺകൊതുകുകൾ അത്ര നിഷ്കളങ്കരായിരുന്നില്ല എന്നാണ് ഏറ്റവും പുതിയ ഒരു കണ്ടുപിടുത്തം സൂചിപ്പിക്കുന്നത്. ഏകദേശം 145-100.5 ദശലക്ഷം വർഷം മുൻപെങ്കിലും ആൺകൊതുകുകൾ കടിച്ചിട്ടുണ്ടാകാമെന്നാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിലുള്ള ഗവേഷകർ പറയുന്നത്. ആ പഠനം എന്താണെന്ന് പരിശോധിക്കാം. ലബനോണിലെ ഫോസ്സിൽ കൊതുകുകൾ ഇതുവരെ കണ്ടെത്തിയ ഏറ്റവും പുരാതനമായ ഫോസ്സിൽ കൊതുക് മിയാൻമറിൽ നിന്ന് […]
↧