ഡിസംബർ 5 ആഗോള മണ്ണുദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. അതിന്റെ സാംഗത്യത്തെപ്പറ്റി ആലോചിക്കുമ്പോൾ തെളിയുന്ന നിരവധി കാര്യങ്ങളുണ്ട്. നമ്മുടെ കാൽച്ചുവട്ടിലെ മണ്ണിലാണ് നമ്മൾ തലയുയർത്തി നിൽക്കുന്നത്. മാനവരാശിയുടെ നിലനിൽപ്പ് മണ്ണിന്റെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള മണ്ണിൽ ജീവിക്കുന്ന ജനതയ്ക്കു മാത്രമേ ആരോഗ്യസമ്പൂർണ്ണമായ ഒരു ഭാവി ഉണ്ടാവുകയുള്ളു. ജീവിതത്തിന്റെ തുടക്കവും ഒടുക്കവും മണ്ണിലാണെങ്കിലും മണ്ണിന്റെ പ്രസക്തിയെപ്പറ്റി നമ്മിൽ പലരും ബോധവാന്മാരല്ലെന്നതാണ് യാഥാർത്ഥ്യം. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ മണ്ണു പരിപാലനത്തിനായി 2012 ൽ ഗ്ലോബൽ സോയിൽ പാർട്ട്ണർഷിപ്പ് എന്നൊരു സംഘടന നിലവിൽ വന്നു. […]
↧