നമ്മുടെ വിഷയം ഇന്ത്യയിലെ ആദിമ മനുഷ്യരെക്കുറിച്ചാണ്. രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് യുറേഷ്യയിൽ എവിടെയും മനുഷ്യർ ഉണ്ടായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. നമ്മുടെ ജനുസ്സായ (genus) ‘ഹോമോ’, ആഫ്രിക്കയിലെ പൗരാണിക നരവംശശാഖകളിലൊന്നായാണ് ഉടലെടുത്തത്‍. ഇവർ ആഫ്രിക്കയിൽ നിന്ന് യുറേഷ്യയിലേക്ക് രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, എത്തുകയും പിന്നീട് ഇന്ത്യയുൾപ്പെടെ യുറേഷ്യയിലുടനീളമുള്ള മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഏറ്റവും പൗരാണികമെന്ന് കരുതുന്ന ‘ഹോമോ’ അസ്ഥികൂട -പുരാവസ്തു അവശിഷ്ടങ്ങൾ ഏകദേശം 1.8 ദശലക്ഷം ഇന്തോനേഷ്യയിലെ കോക്കസസിൽ നിന്നാണ് കണ്ടെത്തിയത്. ഫോസിൽ ‘ഹോമോ […]
↧