കേൾക്കാം രാത്രി പന്ത്രണ്ടു മണിയായി. പാത്തു ഇതുവരെ ഉറങ്ങിയിട്ടില്ല. മൊബൈലിൽ തന്നെ കുത്തിയിരിപ്പാണ്. ഇന്നത്തെ ബയോളജി ക്ലാസ്സിന്റെ മൈന്റ് മാപ്പ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കക്ഷി. പെട്ടെന്ന് കട്ടിലിൽനിന്ന് ഒരു ശബ്ദം കേട്ട പോലെ. ഹേയ്! തോന്നിയതാകും. റൂംമേറ്റ് സിനു സുന്ദരമായ ഉറക്കത്തിലാണ്. പത്തു മണിക്കേ പഠിപ്പെല്ലാം നിർത്തി കട്ടിലിൽ കയറിയതാണ്. ഇപ്പോ നല്ല ഗാഢനിദ്രയിലായിക്കാണും. അവളെത്തന്നെ നോക്കിയപ്പോൾ അതാ പെട്ടെന്ന് സിനുവിന്റെ കണ്ണുകൾ അതിവേഗം ചലിക്കുന്നു. ശ്വാസം വേഗത്തിലാകുന്നു. സ്വപ്നം കാണുകയാണെന്ന് തോന്നുന്നു. പാത്തു നോക്കിയിരിക്കെ സിനു ഞെട്ടിയെഴുന്നേറ്റു. […]
↧