സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം – LUCA TALK അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ ‘പാഡി’ എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ട പ്രൊഫ.താണു പത്മനാഭന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ LUCA TALK സംഘടിപ്പിക്കുന്നു. അൽബെർട്ട് ഐൻസ്റ്റൈന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിനേക്കാളും അടിസ്ഥാനപരമായ താണു പത്മനാഭന്റെ എമർജെന്റ് ഗ്രാവിറ്റി സിദ്ധാന്തത്തെ സംബന്ധിച്ച്, അതിന്റെ ഇന്നത്തെ നിലയെക്കുറിച്ച് പ്രൊഫ. ടൈറ്റസ് കെ. മാത്യു (ഫിസിക്സ് വിഭാഗം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) സംസാരിക്കുന്നു. […]
↧