2023 ൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളുടെ വർദ്ധനവ് ഭയപ്പെടുത്തുന്നതും വെല്ലുവിളികൾ ഉയർത്തുന്നതുമാണ്. ആഗോളതലത്തിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നാണ്, ഈ മേഖലയിൽ ഏറ്റവും കൂടുതൽ രോഗം രേഖപ്പെടുത്തിയ രാജ്യങ്ങൾ പെറുവും, ബ്രസീലുമാണ്. ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനനത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റായ യാകു ചുഴലിക്കാറ്റും, 2023 ഏപ്രിൽ, മേയ് മാസങ്ങളിൽ തീരദേശ എൽ നിനോ പ്രഭാവവും കൊണ്ടുവന്ന ചൂടും, മഴയുമുള്ള കാലാവസ്ഥയാണ് അസാധാരണമാംവിധം ഉയർന്ന ഡെങ്കിപ്പനി […]
↧