ചന്ദ്രനിൽ ചന്ദ്രയാൻ ഇറങ്ങിയ ഇടത്ത് സൂര്യാസ്തമയമായി. രണ്ട് ആഴ്ചത്തേക്ക് സൂര്യപ്രകാശം ഇല്ല. രാത്രി എന്നു പറയാം. കുറച്ചു നീണ്ട രാത്രി. അതിനാൽത്തന്നെ ചന്ദ്രയാൻ 3ലെ ലാൻഡറിനും റോവറിനും പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭ്യമാവില്ല. ബാറ്ററികൾ പരമാവധി ചാർജു ചെയ്ത് ഉറങ്ങാൻ പോവുക എന്നതുമാത്രമേ ഇനി ചെയ്യാനുള്ളൂ. ആദ്യം ഉറക്കത്തിലേക്കുപോയത് കുഞ്ഞുറോവറാണ്. റോവറിലെ ഉപകരണങ്ങൾ ശേഖരിച്ച ഡാറ്റ ലാൻഡർ വഴി ഭൂമിയിലേക്കയച്ച സംതൃപ്തിയോടെ ഒരു ഉറക്കം! ഇനി സെപ്തംബർ 22നാണ് സൂര്യോദയം. അന്ന് സൂര്യപ്രകാശം സോളാർ പാനലിൽ തട്ടുന്ന വിധത്തിൽ […]
↧