സ്രോയുടെ പ്രഥമ സൗരപര്യവേഷണമായ ആദിത്യ L1 വിക്ഷേപണത്തിനു തയ്യാറായിയിരിക്കുന്നു. വളരെ കാലമായി ഇന്ത്യൻ ശാസ്ത്രസമൂഹം കാത്തിരിക്കുന്ന വിക്ഷേപണമാണ് ആദിത്യ L1. സൗരപ്രവർത്തനങ്ങളെപ്പറ്റിയും അത് സൂര്യനിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും ആദിത്യ പഠിക്കും. സൂര്യന്റെ കൊറോണ, ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നീ പാളികളെ നിരീക്ഷിക്കാനായി 7 പഠനോപകരണങ്ങളാണ് ആദിത്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. PSLV C 57 എന്ന റോക്കറ്റ് ആണ് ആദിത്യ L1 വിക്ഷേപണത്തിനുപയോഗിക്കുക. ഭൂമിക്കും സൂര്യനും ഇടയ്ക്കുള്ള സവിശേഷസ്ഥാനങ്ങൾ ആയ ലഗ്രേഞ്ച് പോയിന്റുകളിൽ ആദ്യത്തേതിൽ (L1) നിന്നുകൊണ്ടാണ് ശാസ്ത്രപഠനങ്ങൾ നടത്തുക. […]
↧